AlappuzhaLatest NewsKeralaNattuvarthaNews

ട്രെയിനിൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റെ​യി​ൽ​വേ പാ​ള​ത്തി​ലേക്ക് വീ​ണ് യു​വ​തിക്ക് ദാരുണാന്ത്യം

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് പു​ല്ല​ശേ​രി ചേ​റു​ങ്ങോ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി (45) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ലേക്ക് വീ​ണ് യു​വ​തി മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് പു​ല്ല​ശേ​രി ചേ​റു​ങ്ങോ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി (45) ആ​ണ് മ​രി​ച്ച​ത്.

Read Also : ചൈനീസ് ടെക് കമ്പനികളിൽ ഇനി അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തില്ല, വിലക്ക് ഏർപ്പെടുത്താനൊരുങ്ങി യുഎസ് ഭരണകൂടം

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം നടന്നത്. എ​റ​ണാ​കു​ളം-കാ​യം​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ യു​വ​തി, കൊ​ച്ചു​വേ​ളി എ​ക്സ​പ്ര​സി​ൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ ​ട്രെ​യി​ൻ പോ​യി. തു​ട​ർ​ന്ന്, എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​റി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ഇ​ട​തു കാ​ലി​നും പ​രു​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രിക്കുകയായിരുന്നു. ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button