തക്കാളി വില കുതിച്ചുയർന്നതോടെ, തക്കാളി തോട്ടം സിസിടിവിയുടെ നിരീക്ഷണത്തിന് കീഴിലാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കർഷകൻ. തക്കാളി വില ഉയർന്ന സാഹചര്യത്തിൽ, മോഷണവും പതിവായതോടെയാണ് തക്കാളി തോട്ടത്തിൽ കർഷകൻ സിസിടിവി സ്ഥാപിച്ചത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജനഗറിലെ കർഷകനാണ് മോഷ്ടാക്കളെ ഭയന്ന് വയലിൽ മുഴുവൻ സിസിടിവി ക്യാമറയുടെ നിരീക്ഷണം ഉറപ്പുവരുത്തിയത്. മഹാരാഷ്ട്രയിൽ ഒരു കിലോ തക്കാളിക്ക് 160 രൂപ വരെയാണ് വില.
22,000 രൂപ ചെലവിലാണ് കർഷകൻ തന്റെ വയലിൽ മുഴുവൻ സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ മോഷണം ഒരു പരിധി വരെ തടയാനും, മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കർഷകൻ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപ് കർണാടകയിലെ ചാമരാജനഗറിലെ തക്കാളി തോട്ടങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് തക്കാളി തോട്ടങ്ങൾക്ക് സുരക്ഷ ഒരുക്കിയത്. ചാമരാജനഗറിന്റെ സമീപപ്രദേശങ്ങളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തക്കാളിയാണ് മോഷ്ടിക്കപ്പെട്ടത്.
Also Read: ഹോട്ടൽ മുറിയിലെ കൊലപാതകം: കഴുത്തിലും വയറിലും പരിക്കുകൾ, യുവതിക്ക് കുത്തേറ്റത് ഇരുപതിലധികം തവണ
Post Your Comments