Latest NewsNewsLife Style

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണം

നട്സുകളിൽ ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് വാൾനട്ട്. സാധാരണയായി നട്സ് കഴിക്കാത്ത കുട്ടികളുടെയും മുതിർന്നവരുടെയും ഭക്ഷണത്തിൽ ഒരു പിടി വാൽനട്ട് ചേർക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ഇൻഡ്യാന യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്-ബ്ലൂമിംഗ്ടണിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

സ്ഥിരമായ തെളിവുകൾ കാണിക്കുന്നത് വാൾനട്ട് ഒരു ലഘുഭക്ഷണമായി അല്ലെങ്കിൽ ഭക്ഷണത്തിനുള്ളിൽ നല്ല പോഷകാഹാരം നൽകുകയും ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകുകയും ചെയ്യും.

‘ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി അമേരിക്കക്കാർക്കുള്ള ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളിൽ നട്സ് ഉപഭോഗം പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ പലപ്പോഴും ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം വേണ്ടത്ര നട്സ് കഴിക്കുന്നില്ല…’ – പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ ഡോ. ത്യാഗരാജ പറയുന്നു.

മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യും. വാൽനട്ട് പോഷിപ്പിക്കുക മാത്രമല്ല കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യും.

തലേദിവസം വെള്ളത്തിൽ കുതിർത്തു വച്ച ശേഷം രാവിലെ വാൾനട്ട് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനായി 2-4 വാൾനട്ട് എടുത്ത ശേഷം അത് വെള്ളത്തിൽ കുതിർക്കുക. ശേഷം രാവിലെ വെറും വയറ്റിൽ കഴിക്കാം. വാൾനട്ട് സ്മൂത്തി, വാൾനട്ട് ടോഫി എന്നീ രൂപത്തിലും കഴിക്കാം.

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമത്രേ. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ വാൾനട്ട് ദിവസവും കഴിക്കുന്നത്‌ കാൻസർ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button