Latest NewsCarsNewsAutomobile

വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വോൾവോ സി40 റീചാർജ് എത്തുന്നു, വിലയും സവിശേഷതയും അറിയാം

വോൾവോ സി40 റീചാർജിന്റെ ഇന്റീരിയറുകളിൽ ഗംഭീരം മാറ്റം തന്നെ പ്രതീക്ഷിക്കാവുന്നതാണ്

വിപണിയിൽ ഒട്ടനവധി ആരാധകരുള്ള വാഹന നിർമ്മാതാക്കളാണ് വോൾവോ. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന വോൾവോ സി40 റീചാർജ് മോഡലുമായാണ് കമ്പനി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വോൾവോ സി40 റീചാർജ് ഓഗസ്റ്റ് അവസാന വാരത്തോടെ വിപണിയിൽ അവതരിപ്പിക്കുകയും, സെപ്റ്റംബർ മുതൽ വിപണനം നടത്തുകയും ചെയ്യുമെന്നാണ് സൂചന. സിംഗിൾ ടോപ്പ്-സ്പെക് വേരിയന്റിൽ മാത്രമാണ് വോൾവോ സി40 റീചാർജ് വാങ്ങാൻ സാധിക്കുകയുള്ളൂ. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

വോൾവോ സി40 റീചാർജിന്റെ ഇന്റീരിയറുകളിൽ ഗംഭീരം മാറ്റം തന്നെ പ്രതീക്ഷിക്കാവുന്നതാണ്. എഇഡി ഹെഡ് ലാംമ്പ്, 19 ഇഞ്ച് ഫൈവ് പോക്ക് അലോയ് വീൽ, സ്ലോപ്പിംഗ് റൂഫ് ലൈൻ, വെർട്ടിക്കൽ ടെയിൽ ലാംമ്പ് എന്നിവയാണ് പ്രധാന ആകർഷണീയത. 78kWh ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ, യൂറോ എൻസിഎപി ക്രാഷ് ട്രസ്റ്റ് നടത്തിയതിനാൽ, സുരക്ഷയുടെ കാര്യത്തിൽ 5 സ്റ്റാർ തന്നെ നേടാൻ വോൾവോ സി40 റീചാർജിന് സാധിച്ചിട്ടുണ്ട്. വോൾവോ സി40 റീചാർജിന് ഇന്ത്യൻ വിപണിയിൽ 59 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്.

Also Read: ഹർഷീനയ്ക്ക് നീതി ഉറപ്പാക്കും. പോലീസ് അന്വേഷണം തുടരുകയാണെന്ന് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button