താനൂർ: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു. താമിറിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു. ഇന്ന് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പു വച്ചു.
താമിര്‍ ജിഫ്രി കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം മുന്‍പ് തന്നെ സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് സംസ്ഥാനം സിബിഐയ്ക്ക് കൈമാറി ഉത്തരവിറക്കിയത്.
താനൂര്‍ സ്റ്റേഷനിലെ എസ്ഐ കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പൊലീസുദ്യോഗസ്ഥന്‍ ലിപിന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീഷ്, ഡ്രൈവര്‍ പ്രശോഭ് എന്നിവരാണ് താമിറിനെയും, കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇക്കൂട്ടത്തില്‍ എസ്‌ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്‌പെന്റ് ചെയ്തത്. ആകെ 8 പേരെ സസ്‌പെന്റ് ചെയ്തു.
Post Your Comments