പ്ലസ് വൺ അലോട്ട്മെന്റുകൾക്ക് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക പ്രവേശനത്തിന് അനുമതി നൽകാൻ സാധ്യത. മന്ത്രി വി.ശിവൻകുട്ടിയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. ഇക്കൊല്ലം 4,17,545 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതിൽ വിഎച്ച്എസ്ഇയിലടക്കം 4,11,157 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി, കുട്ടികൾ ഇല്ലാത്ത 14 ബാച്ചുകളാണ് മലബാറിലേക്ക് മാറ്റിയിട്ടുളളത്. ഇത്തവണ പ്ലസ് വൺ ക്ലാസുകൾ ജൂലൈ മുതലാണ് ആരംഭിച്ചത്. ഇതോടെ, മുൻ വർഷങ്ങളെക്കാൾ 50 അധ്യായന ദിവസങ്ങളാണ് ഇത്തവണ അധികമായി ലഭിച്ചിരിക്കുന്നത്.
പ്ലസ് വൺ പ്രവേശനത്തിന് നിലവിലുള്ള വേക്കൻസി ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ മാറ്റം എന്നിവക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലോ, സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം ലഭിച്ചതെങ്കിൽ പോലും, ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കും. സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ഇന്ന് രാവിലെ 10:00 മണി മുതൽ നാളെ വൈകിട്ട് 4:00 മണി വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
Also Read: ഓയോ റൂമിൽ യുവതിയെ കത്തി കയറ്റി കൊലപ്പെടുത്തി: സംഭവം കൊച്ചിയില്‍
Post Your Comments