Latest NewsKeralaNews

നാമജപ ഘോഷയാത്ര, അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

തിരുവനന്തപുരം: എന്‍എസ്എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് നടപടി. 4 ആഴ്ച്ചത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ എന്‍എസ്എസ് തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ നടത്തിയ നാമജപയാത്രക്കെതിരെയായിരുന്നു കേസ്. സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമായിരുന്നു പൊലീസ് കേസ് എടുത്തത്.

Read Also: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം: കെഎംഎംഎല്ലിന്റെ ലാഭവിഹിതം സർക്കാരിന് കൈമാറി

യാത്രക്ക് നേതൃത്വം നല്‍കിയ എന്‍എസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാറിനും, നാമജപത്തില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കും എതിരെയാണ് കേസ് എടുത്തിരുന്നത്. നാമജപ യാത്രയെ തുടര്‍ന്ന് ഒരുമണിക്കൂറോളം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. ഐപിസി 143,147, 149, 253 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button