Latest NewsKeralaNews

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ മകളെ കരുവാക്കുന്നു, വീണ വിജയനെ വെളുപ്പിച്ച് ഇ.പി ജയരാജന്റെ പ്രതികരണം

കണ്ണൂര്‍: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇ.പി ജയരാജന്‍. ‘വീണ വിജയന്‍ ഒരു കണ്‍സള്‍ട്ടന്‍സി നടത്തുന്നുണ്ട്. സേവനം നല്‍കിയതിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്ത് സര്‍വീസാണ് നല്‍കിയതെന്ന് കമ്പനിയാണ് പറയേണ്ടത്, രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മകളെ വ്യക്തിഹത്യ ചെയ്യുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംശയമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളില്‍ സംശയമുണ്ടാക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നു, ഇതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണം’, അദ്ദേഹം പ്രതികരിച്ചു.

Read Also; വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് പിണറായി സര്‍ക്കാര്‍

രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടണമെന്നും, മറ്റുള്ളവര്‍ പണം വാങ്ങിയോ ഇല്ലയോ എന്നത് വേറെ കാര്യമാണെന്നും അത് പറയേണ്ടത് അവരാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചത് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചനയില്ലാതെയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button