Latest NewsKeralaNews

ജോലിക്കിടയിൽ കല്ല് വീണു: തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളി മരിച്ചു. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തിൽ സ്വദേശി ഗോപിനാഥൻ നായർ ആണ് മരണപ്പെട്ടത്. 79 വയസായിരുന്നു.

Read Also: കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടി: ഒരു കോടിയുടെ ബംപർ സമ്മാനം കൊല്ലം കരവാളൂർ ശാഖയിൽ

ആനകുളം സ്വദേശി ഇന്ദിരയുടെ പുരയിടത്തിന്റെ അടിഭാഗത്ത് രാവിലെ ഈറ വെട്ടുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. കൃഷി ആവശ്യത്തിന് ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ച് പ്ലാറ്റ് ഫോം നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിൽ ആണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ കാപ്പി കുടിച്ച ശേഷം വീണ്ടും ഈറ വെട്ടാൻ തൊഴിലാളികൾ പോകുന്നതിനിടയിൽ മുകളിൽ നിന്നും വലിയ പാറ കല്ല് ഗോപിനാഥൻ നായരുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

Read Also: പതിനേഴാം വയസ്സിൽ വിവാഹം, കോളേജില്‍ പഠിക്കുമ്പോൾ കുഞ്ഞ്: ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് രേഖ നായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button