KeralaLatest NewsNews

എയര്‍ എമ്പോളിസം കേസ്: പ്രതി അനുഷയ്ക്ക് ജാമ്യമില്ല

പത്തനംതിട്ട : പരുമല ആശുപത്രിയിലെ എയര്‍ എമ്പോളിസം വധശ്രമ കേസില്‍ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ കോടതി തളളി. തിരുവല്ല കോടതി പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വധശ്രമകേസിലെ ഗൂഢാലോചന ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും. വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതില്‍ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Read Also; കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

അനുഷയെ കസ്റ്റഡിയില്‍ കിട്ടിയതിനാല്‍ പരുമല ആശുപത്രിയില്‍ എത്തിച്ചു വീണ്ടും തെളിവെടുക്കും. വേണ്ടിവന്നാല്‍ ആക്രമണത്തിന് ഇരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചനയുണ്ട്. വാട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കുന്നതാണ് കേസില്‍ നിര്‍ണായകമാണ്. ഇതിനുള്ള നടപടികളും പൊലീസ് തുടങ്ങി. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ സംബന്ധിച്ച് അനുഷ കൃത്യമായ മറുപടി പൊലീസിന് നല്‍കിയിട്ടില്ല. അനുഷയുടെ ആദ്യ ഭര്‍ത്താവിന്റെയും രണ്ടാം ഭര്‍ത്താവിന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button