പലരും നേരിടുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ് വരുന്നത്. ചര്‍മ്മത്തില്‍ അമിതമായി സെബം ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്‌സ് വരുന്നതിന് കാരണമാകുന്നത്. ഇത് ചര്‍മ്മത്തെ അമിതമായി ഓയ്‌ലി ആക്കി എടുക്കുന്നു. അമിതമായി ഓയ്‌ലി ആയിരിക്കുന്നത് മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതിലേയ്ക്കും അതുപോലെ തന്നെ മുഖത്ത് ബ്ലാക്ക് ഹെഡ്‌സ് വരുന്നതിലേയ്ക്കും നയിക്കുന്നു.
Read Also : ഉമ്മൻ ചാണ്ടിയുടെ സ്വപ്നങ്ങൾ ചാണ്ടി ഉമ്മനിലൂടെ പൂവണിയും: വിജയാശംസകൾ നേർന്ന് രമേശ് ചെന്നിത്തല
മുഖം കൃത്യമായി കഴുകി വൃത്തിയാക്കാത്തത് മൃതകോശങ്ങള്‍ അടിഞ്ഞ് കൂടുന്നതിന് ഒരു കാരണമാണ്. ഇത്തരത്തില്‍ മൃതകോശങ്ങള്‍ അടിയുന്നതും ബ്ലാക്ക് ഹെഡ്‌സിലേയ്ക്ക് നയിക്കുന്നു. അതുപോലെ ചര്‍മ്മകോശങ്ങള്‍ അടയുന്നതും ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും അമിതമായി ചര്‍മ്മ സംരക്ഷണ പ്രോഡക്ട്‌സ് ഉപയോഗിക്കുന്നതുമെല്ലാം ബ്ലാക്ക് ഹെഡ്‌സിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളാണ്.
Post Your Comments