KeralaLatest NewsNews

ഉമ്മൻ ചാണ്ടിയുടെ സ്വപ്നങ്ങൾ ചാണ്ടി ഉമ്മനിലൂടെ പൂവണിയും: വിജയാശംസകൾ നേർന്ന് രമേശ് ചെന്നിത്തല

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സ്വപ്നങ്ങൾ ചാണ്ടി ഉമ്മനിലൂടെ പൂവണിയുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സൂര്യനില്‍ വന്‍ പൊട്ടിത്തെറി, ഭൂമിയെ ലക്ഷ്യമാക്കി ശക്തമായ സൗരക്കാറ്റ് വരുന്നു, മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

ഉമ്മൻ ചാണ്ടി തന്റെ സാന്നിദ്ധ്യം കൊണ്ടും സ്‌നേഹം കൊണ്ടും ഇടപെടലുകൾ കൊണ്ടും ഉഴുതു മറിച്ചിട്ട പുതുപ്പള്ളിയുടെ മണ്ണിൽ മകൻ ചാണ്ടി ഉമ്മൻ കന്നിയങ്കത്തിനിറങ്ങുമ്പോൾ സമാനതകളില്ലാത്ത ഓർമ്മകൾ കൊണ്ട് പുതുപ്പള്ളി ഉമ്മൻ ചാണ്ടി സ്മരണകളിൽ മുഴുകും, ജനകീയ നേതാവി കൊച്ചു കുട്ടികൾ മുതൽ വൃദ്ധ ജനങ്ങൾ വരെയുള്ളവരോട് പറഞ്ഞ ചെറിയ ചെറിയ വാക്കുകളുടെ അർത്ഥം ഇന്നാണ് നാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുപ്രവർത്തകന്റെ പ്രയാണത്തിൽ ഓടകളിലും മേടകളിലും സഞ്ചരിച്ച ഉമ്മൻ ചാണ്ടി വെറും മനുഷ്യനായിട്ടേ നിന്നിട്ടുള്ളു പുതുപള്ളി എന്ന ഗ്രാമത്തിനു ലോകത്തിന്റെ ഭൂപടത്തിൽ സ്ഥാനം നേടി കൊടുത്ത ശേഷമാണ് അദ്ദേഹം നമ്മെ പിരിഞ്ഞത്. ആ ഓർമ്മകൾക്ക് മുന്നിൽ താൻ ശിരസ് നമിക്കുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യയിലേയ്ക്ക് റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കവുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button