Latest NewsNewsLife StyleHealth & Fitness

അലര്‍ജിയെ തടയാന്‍ നാരടങ്ങിയ ഭക്ഷണം കഴിക്കൂ

ചിലർക്ക് ചില ഭക്ഷണസാധനങ്ങളോട് അലര്‍ജി ഉണ്ടായിരിക്കും. ഇത് പലപ്പോഴും ഏതില്‍ നിന്നാണെന്നു തിരിച്ചറിയാനും പറ്റാറില്ല. ഇതിന്റെ ഫലമായി പല വിഷമതകളും നേരിടേണ്ടിയും വരാറുണ്ട്. ആശുപത്രികളില്‍ പോയി പല ടെസ്റ്റുകളും നടത്തിയാലും ചില സന്ദര്‍ഭങ്ങളില്‍ തക്കതായ ഫലം കാണാറില്ല. എന്നാല്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നത്.

Read Also : മയക്കുമരുന്ന് വേട്ട: അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് നിന്ന് ഹെറോയ്ൻ പിടിച്ചെടുത്തു

ഉണങ്ങിയ ആപ്രിക്കോട്ട് പോലുള്ള പഴങ്ങളും നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളും ധാരാളം കഴിക്കുന്നതു വയറിനു ഏറെ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുന്നു. വയറ്റിലെ സൂക്ഷ്മാണുക്കളെ തടുക്കാന്‍ നാരുകള്‍ക്ക് കഴിയും. നാരുകള്‍ അടങ്ങിയ ഭക്ഷണം കുടലിലെ രോഗാണുക്കളെ ചെറുക്കുകയും നല്ല അണുക്കളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തിലെ അലര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നാരുകള്‍ നല്ല ബാക്റ്റീരിയകളുമായി കൂടിച്ചേര്‍ന്ന് നാരുകള്‍ ഫാറ്റി ആസിഡുകളാക്കി മാറ്റി അലര്‍ജിയെ ചെറുക്കുന്നു. ഭക്ഷണത്തില്‍ വിറ്റാമിന്‍ എയുടെ അഭാവം അലര്‍ജിക്ക് കാരണമാവും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button