തിരുവനന്തപുരം: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് നിന്ന് 80 ഗ്രാം ഹെറോയിൻ പിടികൂടി. ആസാം സ്വദേശികളായ അംജദുൽ ഇസ്ലാം, ഷഹീദാ കാത്തൂൻ എന്നീ ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും, അവരുടെ വാഹനത്തിൽ നിന്നുമായി, നാല് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലായി സൂക്ഷിച്ചു വച്ചിരുന്ന മുന്തിയ ഇനം മെക്‌സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനാണ് പിടികൂടിയത്. പ്രതികൾ പരിശോധന അറിഞ്ഞു ഒളിവിൽ പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തു ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി രാവണനെ പോലെ, മോദിയുടെ അഹങ്കാരം ഇന്ത്യയെ പൊള്ളിക്കുന്നു: രാഹുല്‍ ഗാന്ധി
എക്‌സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡിന്റെ തലവൻ സർക്കിൾ ഇൻസ്‌പെക്ടർ പി ജുനൈദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് പെരുമ്പാവൂർ കണ്ണന്തറ പടിഞ്ഞാറേക്കരയിൽ മിന്നൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരും.
Read Also: ചന്ദ്രനിലേക്ക് കുതിച്ച് ചന്ദ്രയാൻ-3, രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി
Post Your Comments