![drinking water](/wp-content/uploads/2018/03/water-1-1-1.png)
പതിവായി നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതില്‍ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ എന്നകാര്യം സംശയമാണ്. ശരീരത്തിലെ ജലാംശമാണ് ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നത്. ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട്. പല കാരണങ്ങള്‍കൊണ്ടും ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ വിഷമാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട്. ഇതിനെ നിര്‍വീര്യമാക്കാന്‍ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.
ഇത് ചര്‍മ്മത്തെ തിളക്കവും, മിനുസവും ഉള്ളതാക്കി മാറ്റുന്നു. പ്രായത്തെ ചെറുക്കാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ ശരിയായ അളവില്‍ ജലാംശം നിലനിര്‍ത്തുന്നത് കൃത്യമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ വിശപ്പ് കുറക്കുന്നതിനും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം ചെയ്യുകയും ചെയ്യും
Post Your Comments