അഗര്‍ത്തല: റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കവുമായി കേന്ദ്രവും ത്രിപുര സര്‍ക്കാരും. റോഹിംഗ്യകള്‍ ഇന്ത്യയിലേക്ക് കടക്കുന്നതിലുള്ള ഇടനാഴിയായി ത്രിപുരയെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശക്തമായ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ത്രിപുര നീങ്ങുന്നത്. റോഹിംഗ്യകള്‍ ത്രിപുരയിലേക്ക് പ്രവേശിക്കുന്നത്, ഏത് മാര്‍ഗ്ഗത്തിലൂടെയാണെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി മണിക് സാഹ വ്യക്തമാക്കി.
ഉനക്കോട്ടി ജില്ലയിലെ ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് അവര്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. നദിയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പി വേലിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതിലൂടെ നൂഴഞ്ഞു കയറ്റം നടക്കുന്നുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഗ്രാമവാസികളും അത് സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രോണ്‍ അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ നുഴഞ്ഞുകയറ്റം തടയാനായി ഉപയോഗപ്പെടുത്തുമെന്നും മാണിക് സാഹ കൂട്ടിച്ചേര്‍ത്തു.
Leave a Comment