
ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം യഥാർത്ഥ പ്രശ്‌നങ്ങളല്ല ഉയർത്തുന്നതെന്നും അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് മോദിയിൽ പൂർണ വിശ്വാസം ഉണ്ട്. ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് അവിശ്വാസ പ്രമേയം .24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
മോദിക്കും സർക്കാരിനുമുള്ള അംഗീകാരമായാണ് രണ്ടാമതും ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുത്തത്, അഴിമതിയും കുടുംബ വാഴ്ചയും ഇന്ത്യ വിടണം. മോദി വികസനത്തിന്റെ രാഷ്ട്രീയമാണ് കൊണ്ടുവന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Post Your Comments