തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ മനസാക്ഷിയുടെ കോടതി സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതുപള്ളിയിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഓണം അടുത്തിട്ടും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ല, മന്ത്രിയുടെ വാദം തെറ്റ്
രാഷ്ട്രീയമായും ആശയപരമായും തെരെഞ്ഞെടുപ്പിനെ നേരിടും. ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ ലഭിക്കും. മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയെ താനല്ല പ്രഖ്യാപിക്കേണ്ടതെന്നും അത് കെപിസിസി പ്രസിഡന്റാണ് ചെയ്യുകയെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
സെപ്തംബർ 5 നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. അതേസമയം, തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.
Read Also: അല്‍പവസ്ത്രധാരികള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കില്ല, നിലപാട് കടുപ്പിച്ച് ക്ഷേത്ര അധികാരികള്‍
Post Your Comments