Latest NewsKerala

യുപിയിൽ കുട്ടികളെ മൂത്രംകുടിപ്പിച്ച് സ്വകാര്യ ഭാഗത്ത് മുളക് തേച്ച സംഭവം: പ്രതികളായ മുഹമ്മദ് സൗദും കൂട്ടുകാരും അറസ്റ്റിൽ

ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി മർദ്ദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു. കുട്ടികളുടെ കൈയ്യില്‍ അജ്ഞാത മരുന്ന് കുത്തിവെയ്ക്കുകയും മലദ്വാരത്തില്‍ പച്ചമുളക് കയറ്റുകയും ചെയ്തു. മനുഷ്യത്വ രഹിതമായ ഈ അക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളെയാണ് പ്രതികള്‍ ഉപദ്രവിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വകാര്യഭാഗത്ത് പച്ചമുളക് കയറ്റിയ പ്രാദേശിക ഗുണ്ടകളായ പ്രതികള്‍ കുട്ടികളെ നിര്‍ബന്ധിച്ച് മൂത്രം കുടിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് വീഡിയോയിലുളളത്. പാത്ര താന മേഖലയിലെ കൊങ്കടി ചൗക്കിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുക്കുകയും കുട്ടികളുടെ മൊഴി പ്രകാരം പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും ചെയ്തു. മുഹമ്മദ് സൗദ് എന്നയാളുടെ നേതൃത്വത്തിലാണ് ക്രൂരത അരങ്ങേറിയത്. മുഹമ്മദ് സൗദ്, അബ്ദുൾ, ഉബൈദ്, ആകിബ്, പപ്പു, ദീപക് ഗുപ്ത എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ആദ്യം കുറ്റം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെ സൗദ് കുറ്റം ഏറ്റു പറയുകയായിരുന്നു. കൊലപാതകശ്രമം, പ്രകൃതിവിരുദ്ധ പീഡനം, പോക്‌സോ എന്നിവ പ്രകാരം കേസെടുത്ത പോലീസ് സൗദ് ഉൾപ്പെടെയുള്ള ആറ് പേരെയും അറസ്റ്റ് ചെയ്തു. ആഗസ്റ്റ് നാലിന് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോഴിഫാമിൽ നിന്ന് കുട്ടികൾ കോഴി മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ഇരുവരെയും കടയിൽ കെട്ടിയിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button