കൊച്ചി: കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുതെന്ന് ബസ് ജീവനക്കാർക്ക് നിർദ്ദേശവുമായി ഹൈക്കോടതി. വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണമെന്നും ആവശ്യപ്പെട്ടു.
ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണെന്നും മാറിയ സാഹചര്യം വിദ്യാർത്ഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Post Your Comments