ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈ പുഴൽ ജയിലിൽ എത്തിയാണ് സെന്തിലിനെ കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്യും.
Read Also: ‘രഞ്ജിത്ത് ഒഴിഞ്ഞു മാറാതെ കൃത്യമായ മറുപടി പറഞ്ഞ് ഈ ആരോപണങ്ങളുടെ പുകമറയിൽ നിന്ന് പുറത്തു വരണം’: വിനയൻ
സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വിട്ട് നേരത്തെ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയാൻ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പാടുപെടുകയാണോ? നിങ്ങൾക്ക് ഡിസാനിയ ഉണ്ടാകാം: വിശദമായി മനസിലാക്കാം
Post Your Comments