കറികളിലോ മറ്റേതെങ്കിലും ഭക്ഷണത്തിലോ ഒക്കെ ജീരകം ചേര്‍ക്കുന്നത് പതിവാണ്. രുചിക്ക് പുറമെ ജീരകത്തിനുള്ള ഔഷധഗുണത്തെ കുറിച്ചും മിക്കവര്‍ക്കും അറിവുണ്ട്. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കുമറിയില്ല. പല വീടുകളിലും പണ്ട് തൊട്ടേയുള്ള ശീലമാണ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്. എന്നാൽ, കാലക്രമേണ ജീരകവെള്ളം കുടിക്കുന്നത് കുറഞ്ഞുവന്നു. ജീരകവെള്ളം പതിവായി കുടിക്കുന്നത് പല രോഗങ്ങളെയും അകറ്റി നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തും എന്ന കാര്യം അറിയാമോ?
എഴുന്നേറ്റ് മറ്റെന്തെങ്കിലും കഴിക്കും മുമ്പ് ഒരു കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ നിറയെ ജീരകമിട്ട്, ഇത് തിളപ്പിച്ച് കുടിക്കുകയാണ് വേണ്ടത്. ദിവസം മുഴുവന്‍ ഇത് ശരീരത്തിന് ഗുണങ്ങൾ നൽകുന്നു. നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ജീരക വെള്ളം കുടിച്ചുകൊണ്ടാണെങ്കിൽ, അത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾ തടയാനും സഹായിക്കും.
നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ ജീരകം സഹായിക്കും. ജീരകത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തില്‍ കയറിപ്പറ്റിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ വിവിധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്കാകുന്നു.
ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ജീരകം ചിത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെറുംവയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും. അയേണ്‍, വിറ്റാമിന്‍-എ, വിറ്റാമിന്‍-സി എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ജീരകം.
ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിൽ ഒരു സ്പൂൺ ജീരകം ചേർക്കുക. ഇത് 5 മിനിറ്റ് കൂടി തിളപ്പിച്ച ശേഷം, ജീരക വിത്തുകൾ അരിച്ച് കളഞ്ഞ് വെള്ളം ഒരു പാത്രത്തിലേക്ക് പകർത്തുക. ഈ പാനീയം എപ്പോഴും ചൂടോടെ തന്നെ കുടിക്കുക.
Post Your Comments