Independence DayKeralaLatest NewsNews

വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാര്‍, വീരപുത്രന്‍: സ്വാതന്ത്ര്യത്തിനായി പോരാടിയവർ മലയാള സിനിമയിൽ

നാടുവാഴിയുടെ നാവികസേനാമേധാവി മാത്രമായിരുന്ന കുഞ്ഞാലിമരക്കാര്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് രാജ്യം. ബ്രീട്ടിഷുകാരുടെ ഭരണത്തില്‍ നിന്നും ഇന്ത്യ മോചിതമായതിന്റെയും 1947 ല്‍ ഇന്ത്യ ഒരു സ്വാതന്ത്ര രാജ്യമായതിന്റെയും ഓര്‍മ്മയ്ക്കായിട്ടാണ് ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനമായി ഭാരതം ആഘോഷിക്കുന്നത്. ഈ ആഘോഷങ്ങൾ എല്ലാം തന്നെ സ്വാതന്ത്യം നേടി തന്നവരുടെ ഓർമ്മകൾ കൂടിയാണ് ഉണർത്തുന്നത്. അത്തരം നേതാക്കളെ എക്കാലവും ഓർമ്മിക്കുവാനും ഒരു വ്യക്തിയുടെയും ഉള്ളിൽ ദേശീയതാ ബോധം വളർത്താനും ചില സംവിധായകർ തങ്ങളുടെ ചിത്രങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്. അത്തരത്തിൽ ബ്രട്ടീഷ് ഭരണത്തെയും അതിനെ തോൽപ്പിക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത ദേശാഭിമാനികളെ ഓർമ്മിപ്പിക്കുന്ന ചില മലയാളം ചലച്ചിത്രങ്ങളെ പരിചയപ്പെടാം.

read also: പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു പൊ​ടി​ക്കു​ന്ന കമ്പ​നി​യി​ൽ തീ​പി​ടി​ത്തം

വേലുത്തമ്പി ദളവ (1962), പഴശ്ശിരാജ (1962)

സ്വാതന്ത്ര്യസമരമെന്നു തീര്‍ത്തും വര്‍ഗീകരിക്കാനാവില്ലെങ്കിലും ബ്രിട്ടീഷ് വിരുദ്ധമെന്ന ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് വേലുത്തമ്പി ദളവ. നാടകകൃത്തും പ്രക്ഷേപകനുമായ തിക്കോടിയന്റെ രചനയില്‍ ഉദയായ്ക്കു വേണ്ടി കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. ഉത്തരകേരളത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തെ അല്‍പമെങ്കിലും വസ്തുതാപരമായി വെള്ളിത്തിരയിലെത്തിച്ച ആദ്യ മലയാള സിനിമ എന്നാണ് ഈ ചിത്രത്തെ നിരൂപകർ വിശേഷിപ്പിക്കുന്നത്.

കുഞ്ഞാലി മരക്കാര്‍

പറങ്കികളുടെ പേടിസ്വപ്നമായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥ ആദ്യമായി സിനിമയാക്കിയത് ചന്ദ്രതാരയ്ക്കു വേണ്ടി ടി കെ പരീക്കുട്ടിയാണ്. കെ പത്മനാഭന്‍ നായരുടെ തിരക്കഥയില്‍ എസ് എസ് രാജനാണ് കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്തത്

1921

കേരളത്തിലെ ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന 1921 ലെ മലബാര്‍ കലാപത്തെയും വാഗണ്‍ ദുരന്തത്തെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 1921 ടി. ദാമോദരന്‍ തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് മുഹമ്മദ് മണ്ണില്‍ നിര്‍മ്മിച്ച 1921ൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ആലി മുസലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസലിയാരും ആരംഭിച്ച കലാപം കുടിയാന്‍മാരായ മാപ്പിളമാരുടെ മാപ്പിളലഹളയായി മറിയതിനെ ആവിഷ്കരിക്കുന്നു.

കാലാപാനി

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ കാലാപാനി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ആവിഷ്കരിക്കുന്നത്.

കേരള വര്‍മ്മ പഴശ്ശിരാജ

ഹരിഹരന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ കേരള വര്‍മ്മ പഴശ്ശിരാജയില്‍ ബ്രീട്ടിഷുകാര്‍ക്കെതിരെ പഴശ്ശിരാജ നടത്തി വന്നിരുന്ന യുദ്ധങ്ങളുടെ കഥയാണ് പറഞ്ഞത്.

വീരപുത്രന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു വീരപുത്രന്‍. എന്‍പി മുഹമ്മദിന്റെ നോവലിനെ ആസ്പദമാക്കി പിടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ കേരളത്തില്‍ നടന്ന വിപ്ലവങ്ങളെ ആവിഷ്കരിച്ചു.

കുഞ്ഞാലിമരക്കാര്‍- അറബിക്കടലിന്റെ സിംഹം

നാടുവാഴിയുടെ നാവികസേനാമേധാവി മാത്രമായിരുന്ന മരയ്ക്കാറെ വിദേശാധിപത്യത്തെ ചോദ്യം ചെയ്ത വീരനായകനാക്കിത്തീര്‍ക്കുന്ന രീതിയിൽ ആവിഷ്കരിച്ച ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button