തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറും മന്ത്രി പി എ മുഹമ്മദ് റിയാസും ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സ്പീക്കറോട് സഹകരിക്കുമോ എന്നതിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ അപമാനിച്ച സ്പീക്കറുടെ അധ്യക്ഷതയിൽ ചേരുന്ന സഭാനടപടികളിൽ പങ്കെടുക്കുമോയെന്ന് കോൺഗ്രസ് പറയണം. സ്പീക്കർ തെറ്റ് ഏറ്റുപറയണമെന്ന് മുരളീധരൻ ആവർത്തിച്ചു.
മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. സിപിഎമ്മിൽ പലരും പല സമീപനം സ്വീകരിച്ച് മുന്നോട്ട് പോകുകയാണ്. സെക്രട്ടറി ഒന്നും മന്ത്രിമാർ മറ്റൊന്നും പറയുന്നു. സ്വിച്ച് ഇടുന്നത് പോലെ തുടങ്ങാനും അവസാനിപ്പിക്കാനും പറ്റുന്ന വിഷയമല്ല ഇതെന്നും സമുദായിക സംഘടനകളുടെ ആവശ്യത്തെ അഭിസംബോധന ചെയ്‌തേ മുന്നോട്ട് പോകാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments