കൊച്ചി: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര് മുങ്ങി മരിച്ചു. ആര്യങ്കാവ് സ്വദേശികളായ ജോണ്സന് (56), അലോഷി(16), ജിസ്മോള്‍(15) എന്നിവരാണ് മരിച്ചത്. ഇവര്‍ മൂന്ന് പേരും ബന്ധുക്കളാണ്.
Read Also : പണം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് നേരെ കോഴി ഫാം ഉടമയുടെ അതിക്രൂര പീഡനം
വൈക്കം വെള്ളൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മൂവാറ്റുപുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്ന് പേര് അപ്രതീക്ഷിതമായി ഉണ്ടായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഏറെ നേരത്തേ തിരച്ചിലിനൊടുവിലാണ് മൂവരുടെയും മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments