Latest NewsKeralaNews

വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതില്‍ അനുഷയ്ക്ക് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് സംശയം

പത്തനംതിട്ട: തിരുവല്ല പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തില്‍ കടന്നു കയറി യുവതിയെ വായു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതില്‍ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വധശ്രമത്തിന് ഇരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെയും പ്രതി അനുഷയുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് സൈബര്‍ വിഭാഗം പരിശോധിക്കുകയാണ്.

Read Also: പ്രമേഹത്തെ നിയന്ത്രിക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയങ്ങള്‍…

എയര്‍ എംബോളിസം പ്രയോഗിച്ച് അഴിക്കുള്ളിലായ അനുഷയെ പൊലീസിന് കൂടുതല്‍ ചോദ്യം ചെയ്യണം. വധശ്രമത്തിന് ഇരയായ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനോട് അനുവാദം വാങ്ങിയാണ് പ്രതി അനുഷ പരുമല ആശുപത്രിയില്‍ എത്തിയത്. പ്രസവശേഷം വിശ്രമിക്കുന്ന ഭാര്യയെ കാണാന്‍ വരും എന്ന് മാത്രമാണ് പറഞ്ഞത്. കൊലപാതക ശ്രമം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് അരുണ്‍ പൊലീസില്‍ മൊഴി നല്‍കിയത്. ഈ മൊഴി പൊലീസ് നിലവില്‍ കണക്കിലെടുത്തെങ്കിലും, കൃത്യമായി മുറി കണ്ടെത്തി എയര്‍ എംപോളിസം പോലെ വമ്പന്‍ കൊലപാതക പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്ന് പൊലീസിന് അറിയണം. ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടിയതിന് തൊട്ടു പിന്നാലെ അനുഷ വാട്‌സാപ്പ് ചാറ്റുകള്‍ ക്ലിയര്‍ ചെയ്തിരുന്നു. അനുഷയും മറ്റാരെങ്കിലുമായി ചേര്‍ന്ന് സ്‌നേഹയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടോ എന്ന് കണ്ടെത്തണം. അതിന് ചാറ്റുകളും ഫോണ്‍ വിളി രേഖകളും നിര്‍ണായകമാണ്. ഇതിനാണ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

പ്രതി അനുഷയ്ക്ക് പുറമേ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ ഫോണും സൈബര്‍ വിഭാഗം പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയശേഷം അനുഷയെയും അരുണിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യൂം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും. അനുഷയുടെ ജാമ്യ അപേക്ഷയും നാളെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ എത്തുന്നുണ്ട്. അതേസമയം, വധശ്രമത്തിന് ഇരയായ സ്‌നേഹയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button