
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം. ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനം. ബിസ്മി ഫാസ്റ്റ് ഫുഡ് എന്ന ഹോട്ടലിലെ തൊഴിലാളിയ്ക്കാണ് മർദ്ദനമേറ്റത്.
Read Also: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ 14-ാമത് വാർഷികാഘോഷം: ഉദ്ഘാടനം നിർവ്വഹിക്കാൻ മുഖ്യമന്ത്രി
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ഭക്ഷണം കഴിക്കുന്നതിനായാണ് മൂന്നംഗ സംഘം ഹോട്ടലിലേക്ക് എത്തിയത്. തുടർന്ന്, ഇവർ പൊറോട്ട ഓർഡർ ചെയ്തു. എന്നാൽ, പൊറോട്ട കൊണ്ടു വച്ചതിന് പിന്നാലെ ഭക്ഷണം കഴിക്കാൻ എത്തിയവർ പൊറോട്ടയ്ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ തൊഴിലാളിയെ പൊലീസുകാർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായ പരിക്കാണ് തൊഴിലാളിയ്ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.
Read Also: വരാന്‍ പോകുന്ന 10 വര്‍ഷം ഇന്ത്യന്‍ പുരോഗതിയുടെ സുവര്‍ണകാലഘട്ടമെന്ന് വിലയിരുത്തല്‍
Post Your Comments