ErnakulamNattuvarthaLatest NewsKeralaNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​: പ്രതി അറസ്റ്റിൽ

വെ​ണ്ണ​ല വി​ജ​യ​ല​ക്ഷ്മി ആ​ശു​പ​ത്രി​ക്കു ​സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ത​ല​ശ്ശേ​രി വേ​ങ്ങാ​ട് സ്വ​ദേ​ശി റി​ജു​നാ​ണ്​ (27) പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പൊലീസ് പിടിയിൽ. വെ​ണ്ണ​ല വി​ജ​യ​ല​ക്ഷ്മി ആ​ശു​പ​ത്രി​ക്കു ​സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ത​ല​ശ്ശേ​രി വേ​ങ്ങാ​ട് സ്വ​ദേ​ശി റി​ജു​നാ​ണ്​ (27) പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം: പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകാനാകാതെ സർക്കാർ

വി​ദേ​ശ​ത്തേ​ക്ക് ആ​ളു​ക​ളെ ജോ​ലി​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മാ​നു​സൃ​ത ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ഡ്രീ​മ​ർ പാ​ഷ​നേ​റ്റ് ഫ്ല​യി​ങ് ഫ്യൂ​ച്ച​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് പ്ര​തി. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി​ക്ക്​ പോ​ള​ണ്ടി​ലേ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് വി​സ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം ജോ​ലി ന​ൽ​കാ​തെ​യും വാ​ങ്ങി​യ പ​ണം മു​ഴു​വ​നാ​യി തി​രി​കെ ന​ൽ​കാ​തെ​യും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണി​യാ​ൾ. ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button