വയനാട്ടിൽ കടുവാ സങ്കേതം സ്ഥാപിക്കാനുള്ള നടപടികൾ വീണ്ടും ആരംഭിച്ച് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി. വയനാട്ടിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സുൽത്താൻബത്തേരിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് കടുവാ സങ്കേതം സ്ഥാപിക്കുന്നത്. കടുവാ സങ്കേതം നിർമ്മിക്കുന്നതോടെ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം എന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
ഇതിനുമുമ്പും വയനാട്ടിൽ കടുവാ സങ്കേതം നിർമ്മിക്കാനുള്ള നീക്കങ്ങൾ അധികൃതർ ആരംഭിച്ചിരുന്നു. എന്നാൽ, പ്രദേശവാസികളുടെ പ്രക്ഷോഭത്തെ തുടർന്നാണ് പദ്ധതി നീണ്ടുപോയത്. നിലവിൽ, പശ്ചിമഘട്ട മലനിരകളിൽ കടുവകളുടെ എണ്ണം താരതമ്യേന ഉയർന്നിട്ടുണ്ട്. അതിനാൽ, കടുവകളുടെ സംരക്ഷണം ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് പദ്ധതി വീണ്ടും പുനരാരംഭിക്കാൻ ഉള്ള നീക്കങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
കടുവാ സങ്കേതം രൂപീകരിക്കുന്നതോടെ കർഷകരടക്കമുള്ള ജനങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ, എൻഎച്ച് 766- ന്റെ നിർമ്മാണം നടക്കുന്നതിനാൽ, വയനാട്ടിൽ രാത്രികാല ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം കടുവാ സങ്കേതം കൂടി നിലവിൽ വരുന്നതോടെ പ്രദേശത്തെ നിയന്ത്രണങ്ങൾ വീണ്ടും കൂടിയേക്കാമെന്നാണ് വിലയിരുത്തൽ.
Post Your Comments