Latest NewsKeralaNews

അനുമതി കൂടാതെ റോഡ് ബ്ലോക്ക് ചെയ്താല്‍ ആര്‍ക്ക് എതിരെ വേണമെങ്കിലും കേസ് എടുക്കും: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ മിത്തിസം മന്ത്രി പരാമര്‍ശത്തില്‍ പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ‘തന്നെ കുറിച്ച് പറയുന്നതില്‍ ഒന്നും പറയാനില്ല. ഓരോ കാര്യങ്ങളും സയന്റിഫിക്ക് ആണോ അല്ലയോ എന്ന് പറയേണ്ട കാര്യം ദേവസ്വം മന്ത്രിക്ക് ഇല്ല. ദേവസ്വത്തിന് ലഭിക്കുന്ന പണം മിത്തു മണി എന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല. 2018 മുതല്‍ 2023 വരെ 468 കോടി രൂപ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനത്തിനായി നല്‍കിയിട്ടുണ്ട്. വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ ചെയ്യുന്നതെല്ലാം സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നുന്നുണ്ട്’, മന്ത്രി വ്യക്തമാക്കി.

Read Also: കാമുകനൊപ്പം ജീവിക്കാനായി പോലീസുകാരനെ കൊലചെയ്ത സംഭവം: ഭാര്യയും കാമുകനും അറസ്റ്റിൽ

‘ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സ്പീക്കര്‍ എ എന്‍ ഷംസീര്‍ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. എന്‍എസ്എസ് നാമജപയാത്രയ്ക്കെതിരെ കേസ് എടുക്കുന്നത് ആളെ നോക്കിയല്ല. അനുമതി കൂടാതെ റോഡ് ബ്ലോക്ക് ചെയ്താല്‍ ആര്‍ക്ക് എതിരെ വേണമെങ്കിലും കേസ് എടുക്കും’ മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button