കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേനേതാവായിരുന്ന എൻകെ അഷ്‌റഫിന്റെ റിസോർട്ട് ഇഡി കണ്ടുകെട്ടി. ഇടുക്കിയിലെ മാങ്കുളത്തെ ‘മൂന്നാർ വില്ല വിസ്ത’ എന്ന പേരിലുള്ള 2.53 കോടിയുടെ റിസോർട്ടാണ് കണ്ടുകെട്ടിയത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായിരുന്ന അഷ്‌റഫിനെ കഴിഞ്ഞ ഏപ്രിലിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപ പദ്ധതികൾക്കായി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ, ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Post Your Comments