Latest NewsKeralaNews

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആദിത്യയുടെ പങ്കാളി ലഹരിക്ക് അടിമ

കോഴിക്കോട്: കോഴിക്കോട് സ്വദേശിനി ആദിത്യയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുഹൃത്ത് മുഹമ്മദ് അമലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശനനാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ആദിത്യയുടെ ദുരൂഹ മരണത്തില്‍ മുഹമ്മദ് അമലിനെ നേരത്തെ ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പോലീസിന്റെ പുതിയ നീക്കം.

Read Also: ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു: വീടുകയറി ആക്രമണം നടത്തി നാലംഗ സംഘം, യുവാവിന്റെ കാല് തല്ലിയൊടിച്ചു

ഇതിനിടെ, പ്രതിയ്‌ക്കെതിരെ ആദിത്യയുടെ മറ്റൊരു സുഹൃത്ത് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളും പുറത്തുവന്നു. മരണശേഷം ആദിത്യയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തത് മുഹമ്മദ് അമലാണ്. പ്രതി കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ലഹരി നല്‍കാന്‍ ശ്രമിച്ചെന്നും ആദിത്യയെയും ലഹരി മാഫിയയുടെ ഭാഗമാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും സുഹൃത്ത് പറഞ്ഞു.

ജൂലൈ 13-നാണ് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായ ആദിത്യ ചന്ദ്ര (22) നെ കോഴിക്കോട് മേത്തോട്ട് വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയായ മുഹമ്മദ് അമല്‍ വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഒന്നര വര്‍ഷത്തോളമായി അമല്‍ മുഹമ്മദും ആദിത്യ ചന്ദ്രയും പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. എന്നാല്‍ അമലിന്റെ ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളായിരുന്നു. തുടര്‍ന്ന് ആദിത്യ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കവെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button