സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഷവോമി റെഡ്മി12 വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈനിലും ഫീച്ചറിലുമാണ് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ ഷവോമി റെഡ്മി12 വിപണിയിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി പങ്കുവെച്ചിരുന്നു. ഷവോമി റെഡ്മി12 സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
6.79 ഇഞ്ച് എൽസിഡി ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2460 പിക്സൽ റെസലൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: 10, 12 വയസുള്ള സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം: മുന്‍ സൈനികന്‍ അറസ്റ്റില്‍
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ലഭ്യമാണ്. 18W പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ 3 വേരിയന്റുകളിൽ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.
Post Your Comments