KeralaLatest NewsNews

വീട്ടിൽ ക്ലീനിംഗിനെത്തി സ്വർണ്ണവും വജ്രവും കവർന്നെടുത്തു: യുവതി അറസ്റ്റിൽ

മലപ്പുറം: വീട് ക്ലീൻ ചെയ്യാനെത്തി വജ്രവും സ്വർണ്ണവും കവർന്നെടുത്ത യുവതി അറസ്റ്റിൽ. മലപ്പുറത്താണ് സംഭവം. തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. തലശേരിയിലെ വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിപ്പുള്ള ആഭരണങ്ങളാണ് ഇവർ കവർന്നെടുത്തത്.

Read Also: ‘നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു’

തലശേരി ചിറക്കരയിലെ ആരിഫയുടെ വീട്ടിലാണ് ഇവർ ക്ലീനിംഗിന് വേണ്ടി എത്തിയത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ഇവർ കണ്ടത്. തുടർന്ന് ഇവർ ഇത് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് മനസിലാക്കിയതോടെ ആരിഫ വിജയലക്ഷ്മിയോട് വീട്ടിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ എത്താൻ തയ്യാറായില്ല. തുടർന്ന് ഇവരെ തന്ത്രപൂർവ്വം വീട്ടിലേക്ക് എത്തിക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

Read Also: വേലിയെ ചൊല്ലി തർക്കം: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button