മലപ്പുറം: വീട് ക്ലീൻ ചെയ്യാനെത്തി വജ്രവും സ്വർണ്ണവും കവർന്നെടുത്ത യുവതി അറസ്റ്റിൽ. മലപ്പുറത്താണ് സംഭവം. തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. തലശേരിയിലെ വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിപ്പുള്ള ആഭരണങ്ങളാണ് ഇവർ കവർന്നെടുത്തത്.
തലശേരി ചിറക്കരയിലെ ആരിഫയുടെ വീട്ടിലാണ് ഇവർ ക്ലീനിംഗിന് വേണ്ടി എത്തിയത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ഇവർ കണ്ടത്. തുടർന്ന് ഇവർ ഇത് മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് മനസിലാക്കിയതോടെ ആരിഫ വിജയലക്ഷ്മിയോട് വീട്ടിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ എത്താൻ തയ്യാറായില്ല. തുടർന്ന് ഇവരെ തന്ത്രപൂർവ്വം വീട്ടിലേക്ക് എത്തിക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
Read Also: വേലിയെ ചൊല്ലി തർക്കം: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ
Post Your Comments