ThiruvananthapuramNattuvarthaLatest NewsKeralaNews

വീര സവർക്കറുടേതല്ല, ആരുടെ കൊച്ചുമകൻ കേസ് കൊടുത്താലും നിയമത്തിന് മുമ്പിൽ പ്രസക്തിയില്ല: വിഡി സതീശൻ

തിരുവനന്തപുരം: വീര സവർക്കറുടേതല്ല, ആരുടെ കൊച്ചുമകൻ കേസ് കൊടുത്താലും നിയമത്തിന് മുമ്പിൽ പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വീരസവർക്കർ എന്നത് സംഘപരിവാർ ഉപയോഗിക്കുന്ന വാക്കാണെന്നും ഗുജറാത്ത് ഹൈക്കോടതിയിലെ ഒരു ജഡ്ജി, സംഘപരിവാർ ഉപയോഗിക്കുന്ന അതേ വാക്ക് ഉപയോഗിക്കുന്നു എന്നും സതീശൻ ചൂണ്ടിക്കാണിച്ചു. വിചാരണക്കോടതിയുടെ വിധിയു‌ം അപ്പീൽ കോടതിയുടെ വിധിയും വന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിവരയിട്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫാഷിസത്തിന്റെയു മുഖത്തുനോക്കി കോൺഗ്രസ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും രാജ്യത്തെ ഭിന്നിപ്പിക്കാൻ‍ വർഗീയ ശക്തികൾ ശ്രമിക്കുമ്പോൾ രാജ്യത്തെ ഒന്നിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. മണിപ്പുരിൽ വെടിയൊച്ചകൾ മുഴങ്ങുന്ന തെരുവുകളിലൂടെ കടന്നുചെന്ന് ആളുകളെ ചേർത്തുപിടിച്ച നേതാവാണു രാഹുൽ ഗാന്ധിയെന്നും സതീശൻ പറഞ്ഞു.

വിഡി സതീശന്റെ വാക്കുകൾ ഇങ്ങനെ;

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫ്യുവൽ സബ്‌സിഡി എന്ന പേരിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്

രാഹുൽ ഗാന്ധിക്ക് രണ്ടുകൊല്ലം പരമാവധി ശിക്ഷ എന്തുകൊണ്ട് കൊടുത്തു എന്ന ചോദ്യമുണ്ട്. ലോക്സഭയിൽ നിന്നുള്ള ഒരാള്‍ക്ക് അയോഗ്യത കൽപിക്കണമെങ്കിൽ രണ്ടുവർഷത്തെ ശിക്ഷവേണം. അതുകൊണ്ട് ഇവിടുത്തെ പരമാവധി ശിക്ഷയായ രണ്ടുകൊല്ലം അദ്ദേഹത്തിനു കൊടുത്തു. അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അവിഹിത സാമ്പത്തിക ബന്ധത്തിന്റെ കഥകൾ പ്രധാമന്ത്രിയുടെ മുഖത്തു നോക്കി ചോദ്യംചെയ്തു എന്നതാണു രാഹുലിന് എതിരായ പ്രശ്നമെന്നും സതീശൻ വ്യക്തമാക്കി.

ഹൈക്കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത് വീര സവർക്കറുടെ കൊച്ചുമകൻ കേസ് കൊടുത്തിട്ടുണ്ടെന്നാണ്. വീര സവർക്കറുടേതല്ല, ആരുടെ കൊച്ചുമകൻ കേസ് കൊടുത്താലും നിയമത്തിന് മുമ്പിലെന്താണു പ്രസക്തി. വീരസവർക്കർ എന്നത് സംഘപരിവാർ ഉപയോഗിക്കുന്ന വാക്കാണ്. ഗുജറാത്ത് ഹൈക്കോടതിയിലൊരു ജഡ്ജി, സംഘപരിവാർ ഉപയോഗിക്കുന്ന അതേ വാക്ക് ഉപയോഗിക്കുന്നു. വേറെ പലയിടത്തും കേസുള്ളതിനാൽ വിധി സ്റ്റേ ചെയ്യില്ലെന്നു പറഞ്ഞു. ഭരണകൂടം നടത്തിയ ഗൂഢാലോചനയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button