Latest NewsKeralaNews

നഗ്ന വീഡിയോ കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി: സ്റ്റുഡിയോ ഉടമ അറസ്റ്റിൽ

തൃശൂർ: നഗ്ന വീഡിയോ കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. തൃശ്ശൂർ ആനക്കല്ല് സ്വദേശി അഭിലാഷ് (34) ആണ് അറസ്റ്റിലായത്. കാരമൽ വെഡിംഗ് എന്ന പേരിൽ ആനക്കല്ലിൽ സ്റ്റുഡിയോ നടത്തുകയാണ് അഭിലാഷ്.

Read Also: ‘നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു’

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പ്രതി വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങിയത്. ഈ സൗഹൃദം മുതലെടുത്ത പ്രതി വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ അവരറിയാതെയാണ് പകർത്തിയത്. ശേഷം ഈ ദൃശ്യങ്ങൾ കാണിച്ച് വീട്ടമ്മയെ ഇയാൾ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഒടുവിൽ വീട്ടമ്മ വിവരം ഭർത്താവിനെ അറിയിച്ചു.

തുടർന്ന് ഇവർ സ്റ്റുഡിയോ ഉടമക്കെതിരെ പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളിൽ നിന്നും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പെൻഡ്രൈവുകളും പിടിച്ചെടുക്കുകയും ചെയ്തു.

Read Also: ‘പോലീസ് മമതയുടെ കുടുംബത്തെ മാത്രം സംരക്ഷിക്കുന്നു’: രൂക്ഷ വിമർശനവുമായി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button