Latest NewsKeralaNews

ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന എം.വി ഗോവിന്ദന്റെ മലക്കംമറിച്ചിലിന് എതിരെ സന്ദീപ് വാചസ്പതിയുടെ മറുപടി വൈറലാകുന്നു

ദാ ഇത്രയേ ഉള്ളൂ ഇവന്‍മാരുടെ വിപ്ലവവീര്യം, അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനുള്ള ഉളുപ്പില്ലായ്മയുടെ പേരാണ് കമ്മ്യൂണിസം: കുറിക്ക് കൊള്ളുന്ന വാക്കുകളുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ:  അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്നും ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ലെന്നുമുള്ള സാക്ഷ്യപ്പെടുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയതോടെ സിപിഎമ്മിനും ഷംസീറിനും എതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുടെ പ്രവാഹം.

Read Also: മിത്ത് പരാമർശം: സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് ശിവഗിരി മഠം

ഇതോടെ, എം.വി ഗോവിന്ദന്റെ മലക്കംമറിച്ചിലിന് എതിരെ സന്ദീപ് വാചസ്പതിയും രംഗത്ത് വന്നു. ‘ദാ ഇത്രയേ ഉള്ളൂ ഇവന്‍മാരുടെ വിപ്ലവവീര്യം. അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനുള്ള ഉളുപ്പില്ലായ്മയുടെ പേരാണ് കമ്മ്യൂണിസം’ എന്നാണ് സന്ദീപ് വാചസ്പതി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചത്.

അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്നും, ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എ.എന്‍ ഷംസീറോ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button