KottayamNattuvarthaLatest NewsKeralaNews

ബാറിൽ പോകാൻ ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് കൊല്ലാൻ ശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഓണംതുരുത്ത് നീണ്ടൂർ ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന ശരത്തിനെയാണ് (34) അറസ്റ്റ് ചെയ്തത്

ഗാന്ധിനഗർ: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ഓണംതുരുത്ത് നീണ്ടൂർ ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന ശരത്തിനെയാണ് (34) അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ നീണ്ടൂർ സ്വദേശി ശിവസൈജുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കഴിഞ്ഞ മാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ശരത്തും സുഹൃത്തും ചേർന്ന് കൈപ്പുഴ പള്ളിക്ക് സമീപമുള്ള റോഡിൽ വച്ച് ബൈക്കിൽ യാത്ര ചെയ്തു വന്ന സഹോദരങ്ങളായ യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

Read Also : വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കോൾ നോട്ടിഫിക്കേഷനായുള്ള പുതിയ ഇന്റർഫേസ് എത്തി

തടഞ്ഞുനിർത്തി ഇവരോട് ബാറിൽ പോകുന്നതിന് ബൈക്ക് ആവശ്യപ്പെടുകയും ഇവർ ഇത് കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇരുവരും ചേർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന്, ഇരുവരും ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ആണ് ശിവസൈജുവിനെ പിടികൂടുകയുമായിരുന്നു.

തുടർന്ന്, ഇയാൾക്ക് വേണ്ടിയുള്ള ശക്തമായ തിരച്ചിലിനൊടുവിലാണ് ശരത്തിനെ അന്വേഷണ സംഘം പിടികൂടുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഒ. ഷിജി കെ, എസ്.ഐ മനോജ് പി. പി, സി.പി.ഓ മാരായ പ്രേംകുമാർ, വിജയലാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. യാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button