KeralaLatest News

ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല, ഷംസീറും പറഞ്ഞിട്ടില്ല- മലക്കം മറിഞ്ഞ് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത് എന്നും എം.വി. ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല. അല്ലാഹു വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രമാണത്തിൻ്റെ ഭാഗമല്ലേ. ഗണപതിയും അങ്ങനെ തന്നെ. പിന്നെ അത് മിത്താണെന്ന് എങ്ങനെ പറയാൻ സാധിക്കും. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഷംസീറും പറഞ്ഞില്ല- എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മാണ്‌ വര്‍ഗീയതയ്ക്ക് കൂട്ടു നില്‍ക്കുന്നതെന്ന അസംബന്ധ പ്രചാരവേല കുറേക്കാലമായി വി.ഡി. സതീശന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. വാതിലുകളെല്ലാം തുറക്കപ്പെടട്ടെ വിചാരധാരകള്‍ പ്രവേശിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ വര്‍ഗീയമായ നിലപാടുകളാണ് ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് തടിതപ്പുകയാണ്. സുരേന്ദ്രനും വർഗീയ നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം അത് അംഗീകരിക്കില്ല- എം.വി.ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button