KeralaLatest NewsNews

വേലിയെ ചൊല്ലി തർക്കം: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ

കൊച്ചി: വേലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസികളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബിയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4 മണിയോടെ പട്ടണം മുണ്ടേപ്പാടം ഭാഗത്ത് പുത്തേഴത്ത് വീട്ടിൽ ഷാജിയെയും മകൻ വിഷ്ണുവിനെയും വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ബേബിക്കെതിരെയുള്ള കേസ്.

Read Also: പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന

അയൽവാസികളായ ബേബിയും ഷാജിയും തമ്മിൽ വർഷങ്ങളായി അതിർത്തിവേലിയെ സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. അതിർത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമം നടന്നത്. വിഷ്ണുവിൻറെ വീട്ടിൽ അതിക്രമിച്ചു കയറിയ ബേബി കയ്യിലിരുന്ന വാക്കത്തി കൊണ്ട് വിഷ്ണുവിനെയും അതിക്രമം തടയാൻ ശ്രമിച്ച അച്ഛൻ ഷാജിയേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: മലേറിയ, ഡെങ്കിപ്പനി എന്നിവയിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള 5 എളുപ്പവഴികൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button