തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം നടത്തി നാലംഗ സംഘം. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരിക്കേറ്റത്. വിജിന്റെ കാല് നാലംഗ സംഘം തല്ലിയൊടിക്കുകയും ചെയ്തു. വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകരണങ്ങളും അടിച്ചുതകർത്തിട്ടുണ്ട്. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യയ്ക്ക് മർദ്ദനമേറ്റത്.
വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് അക്രമി സംഘം ബുധനാഴ്ച രാത്രി എട്ടോടെ വീടുകയറി ആക്രമണം നടത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി. പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments