ഐബ്രോ പെൻസിലിന്റെ തുമ്പ് വിളക്കെണ്ണ(ആവണക്ക്)യിൽ മുക്കി ഉറങ്ങുന്നതിനു മുമ്പായി പുരികത്തിൽ തടവുക. ആവണക്കെണ്ണ ദിവസവും പുരികത്തില്‍ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയില്‍ അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടി കൂടാന്‍ സഹായിക്കും. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ പുരികം കഴുകി കളയുകയും വേണം.താരന്‍ അകറ്റാനും ഇത് ഗുണകരമാണ്.
Read Also : സത്യം ജയിച്ചു: ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് വി ഡി സതീശൻ
ചെറിയ ഉള്ളി പിഴിഞ്ഞ് നീരെടുത്ത് പുരികത്തില്‍ പുരട്ടുകയോ ഇവ മുറിച്ച് പുരികത്തില്‍ ഉരസുകയോ ചെയ്താല്‍ പുരികത്തിന് കട്ടിയേറും. ചെമ്പരത്തി പൂവോ ഇലയോ മിക്സിയിലിട്ട് നല്ല പോലെ അരച്ചെടുത്ത ശേഷം പുരികത്തില്‍ പുരട്ടുന്നത് പുരികത്തിന്റെ വളര്‍ച്ചയെ കൂടുതല്‍ സഹായിക്കും. താരനും അകറ്റും. 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം ചെറുചൂട് വെള്ളത്തില്‍ കഴുകുക.
മുട്ടയുടെ വെള്ള നന്നായി പുരികത്തില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാന്‍ മറക്കരുത്. പുരികം കൂടുതല്‍ കറുപ്പ് നിറമാകാന്‍ മുട്ടയുടെ വെള്ള സഹായിക്കും.
Post Your Comments