ദേവസ്വം വകുപ്പ് മന്ത്രിയെ ‘മിത്തിസം’ വകുപ്പ് മന്ത്രി എന്ന് വിളിക്കണം: പരിഹാസവുമായി സലിം കുമാർ

ഗണപതി ഭഗവാനും അനുബന്ധ കഥകളും മിത്താണെന്ന് ആവർത്തിച്ചു പറയുന്ന സ്പീക്കർക്കും സിപിഎം നേതാക്കൾക്കും മറുപടിയുമായി മേജർ രവിക്ക് പിന്നാലെ നടൻ സലിം കുമാറും രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭഗവാൻ മിത്താണെങ്കിൽ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ലഭിക്കുന്ന പണത്തെ ഇനിമുതൽ മിത്തുമണി എന്ന് വിളിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..

Share
Leave a Comment