
കോട്ടയം: ഡ്രൈ ഡേയില്‍ മദ്യവില്പന നടത്തിയ യുവാവിനെ എക്സൈസ് പിടിയിൽ. ഏറ്റുമാനൂര്‍ പുന്നത്തുറ പിടിക്കൂട്ടില് രതീഷ് ചന്ദ്രനാ(40)ണ് അറസ്റ്റിലായത്.
Read Also : ദേവസ്വം വകുപ്പ് മന്ത്രിയെ ‘മിത്തിസം’ വകുപ്പ് മന്ത്രി എന്ന് വിളിക്കണം: പരിഹാസവുമായി സലിം കുമാർ
ഏറ്റുമാനൂര്‍ പുന്നത്തുറ ഷട്ടര്‍ കവല-കറ്റോട് റോഡില്‍ വെട്ടിമുകളിനുള്ള റോഡ് ആരംഭിക്കുന്ന സ്ഥലത്ത് ഓട്ടോറിക്ഷയില്‍ 45 ലിറ്റര്‍ വിദേശമദ്യം വില്പനക്കായി കടത്തിക്കൊണ്ടു വരികയായിരുന്നു. വ്യാപകമായി മദ്യവില്പന നടത്തി വന്നിരുന്ന രതീഷ് നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തൊണ്ടിയായി 45 ലിറ്റര്‍ വിദേശമദ്യവും 9,030 രൂപയും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി. സിബി, പ്രിവന്റീവ് ഓഫീസര്‍മാരായ എ.പി. ബാലചന്ദ്രന്, ബി. ആനന്ദരാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍. അജിത് കുമാര്‍, ഡ്രൈവര്‍ അനസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments