KeralaLatest NewsNews

ബന്ധം വഷളാകാതെ ശ്രദ്ധിക്കണം: ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മുന്നറിയിപ്പുമായി മുഹമ്മദ് റിയാസ്

അത്തോളി: ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മുന്നറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്. പാലം പണി സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥന്മാരും കരാറുകാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നമ്മൾ തമ്മിലുള്ള ബന്ധം നല്ല രീതിയിലാണ്. അത് വഷളാവാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്: എം വി ഗോവിന്ദൻ

കടമെടുപ്പിലും സാമ്പത്തിക വിഹിതത്തിലും കേന്ദ്രം എത്ര വെട്ടിക്കുറച്ചാലും സംസ്ഥാനത്തിന്റെ വികസനത്തിൽ ഒരടി പുറകോട്ട് പോകാതെ കുതിപ്പ് തുടരും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് വഴി അർഹതപ്പെട്ട 13,000 കോടിയുടെ കുറവാണ് നിലവിൽ വികസന പ്രവർത്തനങ്ങളിൽ നേരിടുന്നത്. ഇത്തരം പ്രതിസന്ധി ജനം അറിയണം. അത്തോളി ചേമഞ്ചേരി പ്രദേശം ടൂറിസം സാധ്യതകളിൽ ഉൾപ്പെടുത്താനും പാലത്തിൽ സ്ഥിരം ദീപാലങ്കാരം ചെയ്യാനും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. 2024 ൽ പണി പൂർത്തീകരിച്ച് പാലം നാടിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലയിലെ തോരായി കടവ് പാലം പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചേമഞ്ചേരി – അത്തോളി പഞ്ചായത്തുകളെ ബന്ധിച്ച് അകലാപ്പുഴയുടെ കുറുകെ നിർമ്മിക്കുന്ന പാലമാണ് തോരായി കടവ് പാലം.

Read Also: ആ കൊലപാതക്കേസിലെ പ്രതിയാണ് താൻ, ടാക്സിഡ്രൈവർ പറയുന്നത് കേട്ട് ഞെട്ടി: അനുഭവം പങ്കുവച്ച് ജി വേണുഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button