PalakkadLatest NewsKeralaNattuvarthaNews

ലോ​റി ​ത​ട​ഞ്ഞ് ഗു​ണ്ടാ​പി​രി​വ് ന​ട​ത്തി​: മൂ​ന്ന് യു​വാ​ക്ക​ൾ പിടിയിൽ

മ​ല്ല​ങ്കു​ള​മ്പി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ കൃ​ഷ്ണ​പ്ര​സാ​ദ് (27), ഹ​രീ​ഷ് കു​മാ​ർ (26), ത​ത്ത​മം​ഗ​ലം പി​റ​ക്ക​ളം സ്വ​ദേ​ശി ആ​ർ. സു​ഭാ​ഷ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മു​ത​ല​മ​ട: ലോ​റി ​ത​ട​ഞ്ഞ് ഗു​ണ്ടാ​പി​രി​വ് ന​ട​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ല്ല​ങ്കു​ള​മ്പി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ കൃ​ഷ്ണ​പ്ര​സാ​ദ് (27), ഹ​രീ​ഷ് കു​മാ​ർ (26), ത​ത്ത​മം​ഗ​ലം പി​റ​ക്ക​ളം സ്വ​ദേ​ശി ആ​ർ. സു​ഭാ​ഷ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : എൻഎസ്എസിന്റെ നാപജപ യാത്രക്കെതിരെ കേസ്: വൈസ് പ്രസിഡന്റ് ഒന്നാം പ്രതി, ആയിരത്തിലധികം ഭക്തർ പ്രതികള്‍

ഏ​പ്രി​ൽ 30-ന് ​പു​ല​ർ​ച്ചെ ര​ണ്ടി​നാണ് കേസിനാസ്പദമായ സംഭവം. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് കാ​ലി​വ​ള​വു​മാ​യി തൃ​ത്താ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യെ ത​ട​ഞ്ഞു​നി​ർ​ത്തി 5000 മു​ത​ൽ 10000 രൂ​പ​വ​രെ ചോ​ദി​ക്കു​ക​യും ല​ഭി​ക്കാ​താ​യ​പ്പോ​ൾ ലോ​റി ഉ​ട​മ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് തു​ക ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കി​ട്ടാ​താ​യ​പ്പോ​ൾ ഡ്രൈ​വ​ർ തൃ​ത്താ​ല, പ​ട്ടി​ത്ത​റ ആ​ദ​യ​ക്കു​ന്ന​ത്ത് ഉ​ദ​യ​ൻ (44), ക്ലീ​ന​ർ പ​ട്ടി​ത്ത​റ ചി​റ്റ​പു​റ​ത്ത് നാ​സ​ർ (31) എ​ന്നി​വ​രെ മൂ​ന്നു​പേ​രും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഘം ലോ​റി​യു​ടെ ചി​ല്ലു​ക​ളും ത​ക​ർ​ത്തു.

കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. മ​റ്റൊ​രു ലോ​റി​യി​ൽ​നി​ന്നും പ​ണം പി​രി​ച്ചെ​ടു​ത്ത​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​വി​പി​ൻ​ദാ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് അ​റ​സ്റ്റ് ചെ​യ്തത്. ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button