KeralaLatest NewsNews

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം: തുക രണ്ട് ദിവസത്തിനകം രക്ഷിതാക്കളുടെ അക്കൗണ്ടിൽ നൽകും

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്,. എം ബി രാജേഷ് എന്നിവർ കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കൾക്ക് ഉത്തരവ് കൈമാറിയത്. ജില്ലാ കളക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.

Read Also: ‘ഇതാണ് നമ്മെ ഭരിക്കുന്നവരുടെ ഹിന്ദുവിനോടും അവന്റെ വിശ്വാസങ്ങളോടുമുള്ള സമീപനം’: വൈറൽ കുറിപ്പ്, പങ്കുവെച്ച് സംവിധായകൻ

അത്യന്തം ദാരുണമായ സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതരത്തിൽ പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിരിക്കാനുള്ള ഒരു കർമ്മ പദ്ധതി രൂപീകരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. ഇനി ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുൻകരുതൽ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിക്കഴിഞ്ഞു. പോലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണം, തൊഴിൽ, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും ഈ പ്രവർത്തനം സാധ്യമാക്കുക. കഴിഞ്ഞദിവസം ജില്ലയിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നിരുന്നു. മാതാപിതാക്കൾ ജോലിക്കു പോകുന്നതിനാൽ സ്‌കൂൾ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികൾ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ചു ഡേ കെയർ സജ്ജമാക്കുന്ന കാര്യം യോഗത്തിൽ ആലോചിച്ചിട്ടുണ്ടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

Read Also: വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളം മാതൃകാപരമായ നിലവാരം പുലർത്തുന്നു: വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button