പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ, കോഫി, പുകവലി അല്ലെങ്കിൽ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്.
അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാൻ ഏറ്റവും മികച്ചതാണ് പുതിന ഇല. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാൻ ഗുണം ചെയ്യും.
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട ഏറെ ഗുണം ചെയ്യും. കറുവപ്പട്ടയിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകൾ ഭേദമാക്കാൻ കറുവപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്.
Read Also:- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
ദഹന, കുടൽ സംബന്ധമായ അസുഖങ്ങൾ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. ഒരു ടീസ്പൂൺ ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂൺ തേൻ എന്നിവ ചെറുചൂടുവെളളത്തിൽ ചേർത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
അമിതഭാരം ഒരിക്കലും ഒരു സൗന്ദര്യ പ്രശ്നമായി കാണേണ്ടതില്ല. എന്നാൽ, അവ നൽകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിസാരമല്ല. ജീവിതശൈലി രോഗങ്ങൾ മുതൽ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഒരു മനുഷ്യന് ഉണ്ടാകാം.
ഭാരം കുറയ്ക്കുക എന്നത് വലിയൊരു പ്രതിസന്ധിയായിട്ടാണ് പലരും കാണുന്നത്. എത്ര വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന പരാതികൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ, വളരെ എളുപ്പത്തിൽ തന്നെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു വസ്തുവാണ് സോയ മിൽക്ക്.
സോയ മിൽക്കിന് വിപണിയിൽ നല്ല വിലയാണ്. അതുകൊണ്ട് തന്നെ, എങ്ങനെയാണ് സോയ മിൽക്ക് വീട്ടിലുണ്ടാക്കുന്നത് എന്ന് നോക്കാം.
സോയബീൻ രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. തൊട്ടടുത്ത ദിവസം വെള്ളം കളഞ്ഞ് സോയ ബീനിന്റെ തൊലി കളഞ്ഞ് മൂന്ന് കപ്പ് വെള്ളത്തിനൊപ്പം ചേർത്ത് നന്നായി അരയ്ക്കുക. പിന്നീട് ഒരു വൃത്തിയുള്ള തുണിയിൽ ഈ കൂട്ട് അരിച്ചെടുക്കുക. ഈ വെള്ളം ഒരു സോസ് പാനിൽ ഒഴിച്ച് അതിലേക്ക് വീണ്ടും ഒരു കപ്പ് വെള്ളം ചേർക്കുക. നന്നായി തിളച്ച് കഴിയുമ്പോൾ മുകളിൽ കെട്ടിയ പാട മാറ്റുക. വീണ്ടും തിളപ്പിച്ച് 20 മിനിറ്റ് ഇതുപോലെ ചെയ്യുക. ഇതിന് ശേഷം ഈ പാല് ചൂടാറാൻ വയ്ക്കാം.
മൂന്ന് മുതൽ അഞ്ച് ദിവസം വരെ സോയ മിൽക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം. രൂചിക്ക് വേണമെങ്കിൽ കൊക്കോ പൊടിയും മറ്റും ചേർക്കാം.
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അൽപ്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ നിരവധി വഴികളുണ്ട്. അതിലൊന്നാണ് ചെറുനാരങ്ങയുടെ ഉപയോഗം.
നാരങ്ങ ഒരു സിട്രസ് ഫ്രൂട്ടാണ്. ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാൽ അമിത വിയർപ്പ് അകറ്റാൻ നാരങ്ങ സഹായിക്കും. ഒരു ചെറു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളിൽ നന്നായി മസ്സാജ് ചെയ്യാം. ചെറിയ അളവിൽ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലർത്തി പഞ്ഞിയിൽ മുക്കി നന്നായി വിയർക്കുന്ന ഭാഗത്ത് പുരട്ടാം
നന്നായി വെള്ളം കുടിക്കുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുന്നതും വിയർപ്പ് കുറയ്ക്കാൻ സഹായിക്കും.
Post Your Comments