Latest NewsKeralaNews

ആലുവ കേസ് : കുട്ടിയുടെ ചെരുപ്പ്, കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണി എന്നിവ പൊലീസ് കണ്ടെത്തി

ഒരു മാസം തടവിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്.

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ ചെരുപ്പ്, കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണി എന്നിവ പൊലീസ് കണ്ടെത്തി. പ്രതി അസഫാക് ആലവുമായി പൊലീസ് ആലുവ മാർക്കറ്റിൽ നടത്തിയ തെളിവെടുപ്പിലാണ്  ഇവ പൊലീസ് കണ്ടെത്തിയത്.

READ ALSO: നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വമിര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

ചോദ്യം ചെയ്യലിനിടെ ഇക്കാര്യം അസഫ്ക് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് അല്‍പം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്.

2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം പിടിയിലായ വ്യക്തിയാണ് അസഫാക് ആലം. ഒരു മാസം തടവിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button